Sunday, September 21, 2008
ചെറിയ മനുഷ്യനും വലിയ സുന്ദരിയും
വാഹനാപകടങ്ങള്‍ക്ക് കാരണം മിനിസ്കേര്‍ട്ട്
Sunday, September 14, 2008
കരയാത്ത കുഞ്ഞിനെ വില്‍ക്കാനുണ്ട്
Wednesday, September 3, 2008
എണ്പത്തിനാലുകാരന് 86 ഭാര്യമാര്‍
മാതാവ് ഉപേക്ഷിച്ച കുട്ടിയെ വളര്‍ത്തുനായ രക്ഷപ്പെടുത്തി
ഒറ്റ പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
Friday, August 15, 2008
അപൂര്‍വ്വയിനം പ്രാവിന് ലഭിച്ചത് രണ്ട് ലക്ഷം രൂപ
Thursday, July 31, 2008
തലയില്‍ കുടുങ്ങിയ ജാറുമായി അലഞ്ഞ കരടിയെ വെടിവച്ചുകൊന്നു
Tuesday, July 29, 2008
നാട്ടുകാര്‍ നായയെ കോടതി കയറ്റി
സമാനമായ കുറ്റത്തിന് ചോട്ടുവിനെ അഞ്ചു വര്‍ഷം മുമ്പ് കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ അന്ന് ചോട്ടു തലയൂരി പോരുകയായിരുന്നു. കോടതിയില്‍ ശാന്തനായി ഇരുന്നെങ്കിലും തന്റെ യജമാന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്ന് വരുന്നവരെ ചോട്ടുവിടാറില്ല. ഇതാണ് ഇവിടുത്തെ നാട്ടുകാരെ ചൊടിപ്പിച്ചതും കേസ് കോടതി വരെ എത്തിച്ചതും.
എന്നാല്‍ കേസുകള്‍ അടുത്തുളള വീട്ടുകാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ചോട്ടുവിന്റെ ഉടമ രാജ്കുമാരി ദേവി പറയുന്നത്. അടുത്തുളളവര്‍ താനുമായി അതിര്‍ത്തി തര്‍ക്കമുണ്ടെന്നും തന്റെ വീട്ടിന്റെ ആധാരം കൈക്കലാക്കാന്‍ അനധികൃതമായി എത്തുന്നവരെ മാത്രമേ ചോട്ടു ആക്രമിക്കാറുളളൂവെന്നും രാജ്കുമാരി പറയുന്നു. വിധവയായ രാജ്കുമാരി തനിച്ചാണ് ഇവിടെ താമസം. ഇവരുടെ പൂര്‍ണ്ണസംരക്ഷണ ചുമതല ചോട്ടുവിനാണ്. മറ്റൊരു വധശിക്ഷയാണോ ചോട്ടുവിനെ തേടിയെത്തുന്നതെന്നറിയാന്‍ കോടതി വിധി പ്രസ്താവിക്കുന്ന ആഗസ്ത് 5 വരെ കാത്തിരിക്കണം.
Monday, July 14, 2008
ദുബായില്‍ ചൂട് 51 ഡിഗ്രി
Saturday, July 12, 2008
യാചകയുടെ 'മണി' കിലുക്കം
Saturday, July 5, 2008
പുരുഷന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു
Wednesday, July 2, 2008
മൈ ഡിയര്‍ കരടി...

സ്വന്തം മകളെ പോലെ റാണിയെന്ന കരടിയെ നോക്കി വളര്‍ത്തിയതിനാണോ തന്നെ അറസ്റ്റ് ചെയ്തതെന്ന രമേശിന്റെ ചോദ്യത്തിന് വനപാലകര്‍ക്കും കൃത്യമായ മറുപടിയില്ല. റാണിയും രമേശും തമ്മിലുളള അഗാധമായ ബന്ധം മനസിലാക്കാന്‍ ഇനിയും വനപാലകര്‍ക്കായിട്ടില്ലെന്ന് ഇവിടുത്തെ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒറീസയിലെ ഘോരവനമായ കിയോഞ്ചാറില്‍ നിന്നും രമേശ് കരടി കുട്ടിയെ കണ്ടെടുത്തത്. റാണിയെന്ന പേരും നല്കി സ്വന്തം മകളെപോലെയാണ് രമേശ് കരടിയെ വളര്‍ത്തിയത്. വീട്ടിലെ മറ്റൊരംഗത്തെ പോലെ രമേശ് റാണിയെ വളര്‍ത്തി.
Saturday, June 28, 2008
റിയാലിറ്റിഷോ തളര്‍ത്തിയ ഷിന്‍ജിനി
Friday, June 27, 2008
ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നു
Wednesday, June 25, 2008
പൈലറ്റുമാര്‍ ഉറങ്ങി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കാനായില്ല
Tuesday, June 24, 2008
ഇന്ത്യയില്‍ ഇനി ഇ-പാസ്പോര്‍ട്ട്
ഫുട്ബോള്‍ ഇതിഹാസം പെലെയെ കൊളളയടിച്ചു
67 കാരനായ പെലെ ബ്രസീലിലെ സാന്റോസിലുളള ബീച്ചിനടുത്തുളള വീട്ടിലേക്ക് കാറില്‍ പോകവെ ജൂണ്‍ 13 ന് ആക്രമമുണ്ടായതായി ദി ഡെയ്ലി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. തോക്കുകളും കത്തികളും ഉപയോഗിച്ച് ഏകദേശം പത്തോളം പേരടങ്ങിയ സംഘമാണ് പെലെയെ കൊളളയടിച്ചത്. ഫുട്ബോള്‍ മാന്ത്രികന് പെലെയെയാണ് തങ്ങള്‍ കൊളളയടിച്ചതെന്ന് പിന്നീട് മനസ്സിലാക്കിയ അക്രമികള്‍ തങ്ങള്‍ കവര്‍ന്നെടുത്ത ആഭരണളില് ചിലത് പെലെക്ക് തിരിച്ച് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പെലെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ചുളള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പുറത്തുവിട്ടത്.
Friday, June 13, 2008
ചെമ്പരുന്തിന് ചേലുള്ള ചുണ്ടുകിട്ടി
Monday, June 2, 2008
ലഹരിമരുന്ന് കൈവശം വച്ചതിന്പാക് ബൌളര്‍ ആസിഫ് ദുബായില്‍ പിടിയില്‍
Saturday, May 31, 2008
ആന്റണി കുഴഞ്ഞ് വീണു
Saturday, May 24, 2008
'മന്മോഹന' സ്മരണകളുമായ് രാജയെത്തി
വോണിന്റെ പുകവലി വിവാദത്തിലേക്ക്
Thursday, May 22, 2008
ഷേര്‍പ്പാ പതിനെട്ടാമതും എവറസ്റ്റില്‍
കാഡ്മണ്ഢു: ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കുക എന്ന സ്വന്തം റിക്കോര്‍ഡ് നേപ്പാള്‍ സ്വദേശി ഷേര്‍പ്പാ വീണ്ടും തിരുത്തിക്കുറിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയുടെ നെറുകയില്‍ 18 പ്രാവശ്യമാണ് 47 കാരനായ അപ്പാ ഷേര്‍പ്പാ കയറിപ്പറ്റിയത്. തന്റെ കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനും മക്കളെ സ്കൂളിലയക്കാനുമാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിരുന്നതെന്ന് ഷേര്‍പ്പാ പറഞ്ഞു. ഉപജീവന മാര്‍ഗത്തിനായി ചെറുപ്പത്തില്‍ ഷേര്‍പ്പാ എവറസ്റ്റ് കീഴടക്കാനെത്തുന്ന വിദേശീയര്‍ക്ക് വേണ്ടുന്ന സാധന സാമഗ്രികളും ചുമന്ന് അവരോടൊപ്പം എവറസ്റ്റില്‍ കയറാറുണ്ടായിരുന്നു. 8,850 മീറ്റര്‍ ഉയരമുളള കൊടുമുടിയില്‍ കയറാനായി അദ്ദേഹത്തോടൊപ്പം ഇത്തവണ നിരവധിപ്പേരുണ്ടായിരുന്നുവെന്ന് നേപ്പാള്‍ പര്വ്വാതാരോഹക അസോസിയേഷന് വക്താക്കള്‍ അറിയിച്ചു. എവറസ്റ്റിന്റെ താഴ്വാര പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഷേര്‍പ്പാ 1989 ലാണ് ആദ്യമായാണ് എവറസ്റ്റിന് മുകളില്‍ കയറിയത്. ഷേര്പ്പായ്ക്ക് തൊട്ടുപിന്നില്‍ 42 കാരനായ ച്യുവാംഗ് നിമയുമുണ്ട്. ഇദ്ദേഹം 15 തവണ എവറസ്റ്റില്‍ കയറി ഷേര്‍പ്പയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രണ്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച പ്രാദേശിക സമയം വെളുപ്പിന് 5.45 നാണ് ഷേര്‍പ്പാ 18 ാമതും 'മല ചവിട്ടിയത്'. ഷേര്‍പ്പാ കൈവരിച്ച ഇൌ നേട്ടം ഇവിടുത്തെ പര്വ്വതാരോഹകര്ക്കെല്ലാം അഭിമാനമേകുന്നുവെന്ന് അസോസിയേഷന് പ്രസിഡന്റ് ആംഗ് സെറിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാലാവസ്ഥ അനുകൂലമായതിനാല്‍ നിരവധിപ്പേര്‍ ഇൌയാഴ്ച എവറസ്റ്റില്‍ സന്ദര്‍ശനം നടത്തി. വരും ദിവസങ്ങളില്‍ എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാനും ഇടയുണ്ട്. 1953 ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗെയും ആദ്യമായി എവറസ്റ്റ് കീഴക്കിയ ശേഷം ഏകദേശം 2500 പേര് എവറസ്റ്റില്‍ കയറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 200 ഒാളം പേര് എവറസ്റ്റില്‍ വച്ച് പല കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്.
Wednesday, May 21, 2008
മുകേഷ് അംബാനിയുടെ ശമ്പളം 44 കോടി

Tuesday, May 20, 2008
എത്യോപ്യയില്‍ 60,000 കുട്ടികള്‍ മരണവുമായി മല്ലിടുന്നു
ആസിഡ് അബാബ: എത്യോപ്യയില്‍ അറുപതു ലക്ഷം കുട്ടികള്‍ മികച്ച ആഹാരം ലഭിക്കാതെ മരണത്തോട് മല്ലിടുന്നുവെന്നും അതിനാല്‍ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുനിസെഫ് മുന്നറിയിപ്പു നല്കി. ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതു മൂലം ഇവിടുത്തെ വിളവ് മോശമായതിനാലാണ് എത്യോപ്യയില്‍ ഭക്ഷണ ദാരിദ്രം അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുളളില്‍ 23 കുട്ടികള്‍ മികച്ച ആഹാരം ലഭിക്കാതെ ഇവിടുത്തെ ആശുപത്രികളില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ എത്തിക്കാനാവാതെ വീടുകളില്‍ വച്ചുതന്നെ മരണമടയുന്ന കുട്ടികളുടെ എണ്ണം അതിലേറെയുണ്ടാകാമെന്ന് കണക്ക് കൂട്ടപ്പെടുന്നു. കടുത്ത ദാരിദ്യ്രം അനുഭവിക്കുന്ന ഇവിടെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരണത്തോടടുക്കുന്നുവെന്ന മുന്നറിയിപ്പാണ് യുനിസെഫ് നല്‍കിയത്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ചൈനയിലെയും മ്യാന്മറിലെയും ദുരന്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ എത്യോപ്യയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങള്‍ പിന്‍തിരിഞ്ഞിരിക്കുന്നതും എത്യോപ്യക്കേറ്റ മറ്റൊരു തിരിച്ചടിയാണ്.ഇതുമൂലം എത്യോപ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തികയുന്നില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.എത്യോപ്യയിലെ ആവശ്യങ്ങള്‍ക്കായി 14.7 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് ലോക ഭക്ഷ്യാരോഗ്യ സംഘടന വിലയിരുത്തുന്നു. 1,80,000 ടണ്‍ ഭക്ഷണത്തിന്റെ കുറവാണ് ഇപ്പോള്‍ എത്യോപ്യയില്‍ കണക്കാക്കിയിരിക്കുന്നത്. രണ്ടു മേഖലകളില്‍ 60,000 കുട്ടികള്‍ക്ക് ഉടന്‍ പ്രത്യേക ഭക്ഷണം നല്‍കിയില്ലെങ്കില്‍ അവര്‍ രക്ഷപെടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. പോഷകാഹാരക്കുറവു മൂലം കഷ്ടപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തു വിട്ടു.ഒരു ആശുപത്രിയില്‍ മാത്രം അടിയന്തര ചികിത്സ നല്കിയതുമൂലം 250 കുട്ടികളെ രക്ഷപ്പെടുത്താനായെന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ് വക്താവ് ഡേവിഡ് നൌഗ്വേര പറഞ്ഞു.എത്യോപ്യയിലെ ആവശ്യങ്ങള്‍ക്കായി 14.7 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് ലോക ഭക്ഷ്യാരോഗ്യ സംഘടന വിലയിരുത്തുന്നു.
Saturday, May 17, 2008
ഷാരൂഖ് തന്റെ കാലുകളില്‍ നക്കിയിട്ടുണ്ടെന്ന് അമീര്ഖാന്
ബച്ചന് ഷാരൂഖിനോട് മാപ്പ് പറഞ്ഞു
മുംബൈ: ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ എതിരാളികളെ തറപറ്റിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്ന പുതിയ സംവിധാനമാണ് ബ്ളോഗിംഗ്. അവരവരുവരുടെ ബ്ളോഗില്‍ തങ്ങളുടെ എതിരാളികളെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതുകയാണ് മിക്ക നടന്മാരുടേയും ഇപ്പോഴത്തെ ഹോബി.ഷാരൂഖ് തന്റെ കാലുകളില്‍ നക്കിയിട്ടുണ്ടെന്ന പരമാര്‍ശവുമായി അമീര്‍ഖാനാണ് തന്റെ ബ്ളോഗിലൂടെ ആദ്യ 'വെടി' പൊട്ടിച്ചത്. ഇൌ പരാമര്‍ശത്തിലൂടെ അമീറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നെഴുന്ന ബ്ളോഗിലേക്ക് നിരവധി ഹിറ്റുകള്‍ ലഭിച്ചുവെന്നത് സത്യമാണെങ്കിലും അത് ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അമീറിന്റെ ബ്ളോഗ് തുടര്‍ന്ന് വായിച്ചെങ്കില്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുളളൂ. ്അമീര്‍ ഖാന് സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന നായക്ക് ഇട്ടിരിക്കുന്ന പേരാണ് ഷാരൂഖ്. എന്നാല്‍ ഇത്രയും വായിച്ചിട്ട് തന്നെ തെറ്റി ധരിക്കരുതെന്നും അമീര്‍ തന്റെ ബ്ളോഗില്‍ പറയുന്നു. താന്‍ തന്റെ നായയെക്കുറിച്ചാണ് പറഞ്ഞ് വരുന്നതെന്നും ഇത്തരമൊരു പേര് നായക്ക് നല്‍കിയത് താനല്ലെന്നും അമീര്‍ എഴുതുന്നു. ഗജിനി എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് വിശ്രമിക്കുന്ന സമയങ്ങളിലാണ് അമീര്‍ നേരമ്പോക്കുമായി രംഗത്തുവന്നത്. താന്‍ ഒരു പുതിയ വീടുവാങ്ങിയെന്നും ആ വീട്ടില്‍ പണ്ട് ഷാരൂഖ് ഖാന് ഷൂട്ടിംഗിന് എത്തിയിരുന്നുവെന്നും അമീര്‍ പറയുന്നു. ഷാരൂഖ് ഷൂട്ടിംഗ് കഴിഞ്ഞ പോയ ശേഷം ഇൌ വീട്ടില്‍ വാങ്ങിയ പട്ടിക്കുട്ടിക്ക് പഴയ വീട്ടുടമ ഷാരൂഖ് എന്ന് പേരിടുകയായിരുന്നു. വീട് വാങ്ങിയപ്പോള്‍ ഷാരൂഖ് എന്ന നായയേയും സ്വന്തമാക്കാന്‍ അമീര്‍ മടിച്ചില്ല. ഇൌ നായയാണ് തന്റെ കാലുകളില്‍ നക്കാറുളളത് എന്ന് അമീര്‍ ബ്ളോഗില്‍ വിശദീകരിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് ഷാരൂഖ് ഖാനെക്കുറിച്ചുളള അമീറിന്റെ മുന്‍ പരാമര്‍ശങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ വ്യക്തമാകും. ഷാരൂഖ,് ബോളിവുഡിലെ രണ്ടാം സ്ഥാനത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചറിയണമെന്ന് നേരത്തെ അമീര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താനാണ് മുന്നിലെന്നും ഷാരൂഖ് രണ്ടാം സ്ഥാനത്ത് മാത്രമാണെന്നുമാണ് അമീര്‍ ഇത്തരമൊരു പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചത്.അമീറിന്റെ ബ്ളോഗിലെ വായനക്കാരുടെ എണ്ണം കൂടിയതുകൊണ്ടാകാം സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങാന്‍ അമിതാഭ് ബച്ചനും തീരുമാനിച്ചു. ഷാരൂഖ് ഖാന് നടത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ പോരെന്നായിരുന്നു ബച്ചന് ബ്ളോഗില്‍ എഴുതിയത്. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ ഷാരൂഖിന് വേനിച്ചിട്ടുണ്ടെങ്കില് മാപ്പ് പറയുന്നു എന്ന് പറയാനുളള ആര്‍ജവമെങ്കിലും ബച്ചന് കഴിഞ്ഞ ദിവസം കാട്ടുകയുണ്ടായി. എന്നാല്‍ താന്‍ ഇതൊക്കെ ഒരു തമാശയായി മാത്രമേ കാണുന്നുളളൂവെന്നാണ് ഷാരൂഖ് ഇതിനോടൊക്കെ പ്രതികരിച്ചത്.
Wednesday, May 14, 2008
'സ്ളീപ്പിംഗി'ന് ലഭിച്ചത് മൂന്നര കോടി ഡോളര്‍
Tuesday, May 13, 2008
ജയ്പൂരില്‍ സ്ഫോടന പരമ്പര: 60 പേര് കൊല്ലപ്പെട്ടു
വാജ്പേയിയുടെ ധൈര്യം അപാരം: കലാം

മുംബൈ: പൊഖ്റാനില്‍ അണുപരീക്ഷണത്തിന് അനുമതി നല്കിയ
അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞു. പൊഖ്റാനില്‍ നടത്തിയ ആണവപരീക്ഷണത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ രാഷ്ട്രപതി. ഡിആര്‍ഡിഒയുടെ അന്നത്തെ മേധാവിയായിരുന്ന കലാമാണ് പൊഖ്റാന്‍ ആണവ പരീക്ഷണ സ്ഫോടനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി പദത്തിലെത്തി ആഴ്ചകള്‍ക്കുള്ളിലാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഇത്തരമൊരു തീരുമാനം വാജ്പേയി കൈക്കൊണ്ടത്. അത്തരമൊരു തീരുമാനം കൈക്കൊളളാന്‍ വാജ്പേയി കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് കലാം പറഞ്ഞു. 1991 ലെ ഉദാരവല്ക്കരണംപോലെ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക മറ്റൊരു നിമിഷമായിരുന്നു പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയതെന്ന് കലാം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കലാം അഭിപ്രായപ്പെട്ടു. ഭാവിയില്‍ അണുശക്തിയാകും ഇന്ത്യക്ക് വളരെയധികം ആശ്രയമായിവരികയെന്നും ഇതിനാവശ്യമായ യുറേനിയം ലഭിക്കാന്‍ ഉടമ്പടിവഴിയേ കഴിയൂ എന്നും കലാം ഒാര്‍മ്മിപ്പിച്ചു.
Saturday, May 10, 2008
ഹര്‍ഭജനെതിരെ കടുത്ത നടപടി വേണമെന്ന് പോണ്ടിംഗ്
ബ്രിസ്ബേന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്മത്സരത്തിനിടെ പഞ്ചാബ് കിംഗ്സ് താരം ശ്രീശാന്തിനെ തല്ലിയ സംഭവത്തില്‍ ബിസിസിഐയുടെ അച്ചടക്ക നടപടി നേരിടാനൊരുങ്ങുന്ന ഹര്‍ഭജന്‍സിംഗിനെതിരെ ഒാസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗ് ശക്തമായി രംഗത്തെത്തി. ഹര്‍ഭജനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്ന് പോണ്ടിംഗ് പറഞ്ഞു. ഹര്ഭജന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയെ സമീപിക്കുമെന്നാണ് സൂചന.കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തിനിടയിലും ഹര്ഭജന് വിവാദ നായകനായിരുന്നു. ആന്ഡ്രൂസൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ഹര്‍ഭജനെതിരെയുള്ള പ്രധാന ആരോപണം. ബി.സി.സി.ഐയുടെ ശക്തമായ സ്വാധീനത്തിലാണ് അന്ന് ഹര്ഭജന് ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടത്. ഇൌ പശ്ചാത്തലത്തിലാണ് പോണ്ടിംഗ് ഹര്‍ഭജനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സഹ താരമായ ശ്രീശാന്തിന്റെ മുഖത്തടിച്ചതോടെ ഹര്‍ഭജന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണെന്ന് പോണ്ടിംഗ് പറഞ്ഞു. സംഭവത്തോടെ നാട്ടുകാരുടെ മുന്നിലും ഹര്ഭജന്, സ്വന്തം വില നഷ്ടപ്പെട്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.ഹര്‍ഭജനെതിരെ ഒാസീസ് താരങ്ങളും ക്രിക്കറ്റ് ഒാസ്ട്രേലിയയും നടത്തിയ ആരോപണങ്ങള്‍ക്ക് ഇൌ സംഭവം കൂടുതല്‍ കരുത്ത് പകരുന്നതായി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ഒരേ ടീമില്‍ മൂന്ന് കൊല്ലത്തിലധികം കളിച്ച സഹ കളിക്കാരനേയാണ് ഹര്ഭജന് അടിച്ചത്. ഹര്‍ഭജന്റെ പെരുമാറ്റ ദൂഷ്യത്തിന് ഇതിലധികം തെളിവ് വേണ്ട.ഒാസീസ് കളിക്കാരായ ആന്‍ഡ്രൂ സൈമണ്ട്സിനെതിരേയും, ഹെയ്ഡനെതിരേയും വംശീയാധിക്ഷേപം നടത്തിയ ഹര്‍ഭജനെതിരേ ശക്തമായ നടപടികളില്‍ എടുക്കുന്നതില്‍ നിന്നും ഐസിസിയെ ബിസിസിഐയുടെ ഇടപെടലാണ് വിലക്കിയത്. എന്നാല്‍, ഇപ്പോല്‍ നടപടി എടുക്കാന്‍ ബിസിസിഐ തന്നെ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു
2020 ല്‍ ഇന്ത്യ താമസത്തിന് ഏറ്റവും അനുയോജ്യമാകും: കലാം

ഇന്ത്യയുമായി യുദ്ധത്തിനില്ലെന്ന് പാകിസ്ഥാന്
ഇസ്ളാമാബാദ്: കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ഇനിയൊരു യുദ്ധത്തിനില്ലെന്ന് പാകിസ്ഥാന്. പാകിസ്ഥാന് പ്രതിരോധ മന്ത്രി ചൌധരി അഹമ്മദ് മുഖ്ത്യാറാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പ്രശ്നങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും എന്നാല്‍ ഇവയ്ക്കൊന്നും യുദ്ധം പരിഹാരമാകില്ലെന്നും ചൌധരി അറിയിച്ചു. പ്രമുഖ ടി.വി ചാനലായ ഡോണിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഭക്ഷ്യ പ്രതിസന്ധി, എണ്ണ പ്രതിസന്ധി, വൈദ്യുതി പ്രശ്നം തുടങ്ങി ഇരു രാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് ഒട്ടേറെ ക്കാര്യങ്ങളുണ്ട്. യുദ്ധത്തിലേര്‍പ്പെട്ടാല്‍ ഇൌ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിഇന്ത്യയുമായി ഇപ്പോള്‍ മുമ്പത്തേക്കാളേറെ നല്ല ബന്ധമാണുളളത്. ആ ബന്ധം കാത്തുസൂക്ഷിക്കാനായി എല്ലാവിധ നടപടികളും കൈക്കൊളളും. ഇരുരാജ്യങ്ങളും തമ്മിലുളള പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇരു കൂട്ടരും കടുംപിടിത്തം ഉപേക്ഷിച്ച് വിട്ടുവീഴ്ചയ്ക്കു സന്നദ്ധത കാണിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങള്‍ ഇപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്നും ഡോണ്‍ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചൌധരി അറിയിച്ചു. പരമ്പരാഗതമായ കടുംപിടിത്തങ്ങള്‍ക്ക് അയവ് നല്കി തുറന്ന മനസ്സോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും വിട്ട് വീഴ്ചക്കൊരുങ്ങുമെന്ന് ഉറപ്പാണ്. തങ്ങള്‍ക്കിപ്പോള്‍ യുദ്ധമല്ല ആവശ്യം- ചൌധരി വ്യക്തമാക്കി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുളള അതിര്‍ത്തിയില്‍ ഇപ്പോഴുളള പ്രശ്നങ്ങള്‍ കൂടാതെ കാര്യമായ സുരക്ഷ പ്രശ്നങ്ങള്‍ പാകിസ്ഥാന് ഇപ്പോഴില്ലെന്നും അഞ്ച് വര്‍ഷം മുമ്പുളള അവസ്ഥ അനുസരിച്ച് ഇപ്പോള്‍ പാകിസ്ഥാന്റെ പ്രതിരോധവകുപ്പ് സുശക്തവും സുരക്ഷിതവുമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൌധരി അറിയിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ രണ്ട് വര്‍ഷം മമ്പ് വരെ പാക് സൈന്യത്തിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ മികച്ച പരിശീലനം നേടിയ പാക് സൈന്യം ഇപ്പോള്‍ സുശക്തമാണ്. അഫ്ഗാനിസ്ഥിനില്‍ പാക് ബോര്ഡറില് പ്രശ്നം സൃഷ്ടിക്കുന്ന അല്‍ ഖ്വയ്ദ പോരാളികള്‍ ധാരാളമുണ്ടെന്നും ഇവരുടെ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പാക് ലക്ഷ്യം. ബിന്‍ ലാദന് പാകിസ്ഥാനില്‍ ഒളിച്ച് കഴിയുന്നത് എന്ന പ്രചാരണം തെറ്റാണ്. പാകിസ്ഥാന്റെ ആണവശേഷിയെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ ആവലതിപ്പെടേണ്ട കാര്യമില്ല. സുരക്ഷിത കരങ്ങളിലാണ് അതിന്റെ പ്രവര്‍ത്തനം.
വിജയകഥകളുമായി ലാലുപ്രസാദ് വിദേശത്തേക്ക്

Friday, May 9, 2008
ഇന്തോ-പാക് അതിര്‍ത്തിയിയില്‍ വെടിവയ്പ്പ്
ശ്രീനഗര്‍: ഇന്ത്യാ -പാക്കിസ്ഥാന് അതിര്‍ത്തിയിലെ സാംബാ മേഖലയില്‍ ബിഎസ്എഫും പാക്ക് സൈന്യവും തമ്മില്‍ വെടിവെയ്പ്. പാക് നുഴഞ്ഞുകയറ്റ ശ്രമം തടയാന്‍ ശ്രമിച്ച ബിഎസ്എഫും പാക്ക് സൈന്യവും തമ്മിലാണ് വെളളിയാഴ്ച പുലര്‍ച്ചെ പരസ്പരം വെടിയുതിര്‍ത്തത്. സാംബയില്‍ നിയന്ത്രണ രേഖക്ക് സമീപം ഒരു സംഘം ആളുകള്‍ അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയാറാന്‍ ശ്രമിക്കുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ ഏകദേശം 15 മിനിട്ടോളം വെടിയുതിര്‍ത്തതായി ബി.എസ്.എഫ് വക്താക്കള്‍ അറിയിച്ചു. 2003 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കൈക്കൊണ്ട വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് പാക് സൈന്യവും ബി.എസ്.എഫും ഇന്നലെ പരസ്പരം വെടിയുതിര്‍ത്തത്. 2004 ല്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സേനാ വിന്യാസത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടി ഉണ്ടായത്. പാക് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.എസ്.എഫ് നിരവധി പ്രാവശ്യം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റവും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന നുഴഞ്ഞ് കയറ്റ ശ്രമവും വെടിവയ്പ്പും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ഇതേക്കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Wednesday, May 7, 2008
2017 ല്‍ സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാമതെത്തും

Saturday, May 3, 2008
മണ്ടേല ഇപ്പോഴും തീവ്രവാദ പട്ടികയില്‍

കര്‍ണ്ണാടകയില്‍ ഹൈടെക് പ്രചാരണം

വിവാദങ്ങളിലൂടെ ശ്രദ്ധേയമാകുന്ന ഐ.പി.എല്‍

Friday, May 2, 2008
ജന സ്വാധീനമുളള വ്യക്തികളില്‍ സോണിയാ, ടാറ്റ, ഇന്ദ്ര നൂയിം


ഹോംഗ്കോങ്: ലോകത്ത് ഏറ്റവും കൂടുതല്‍ ജന സ്വാധീനമുളള വ്യക്തികളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഇന്ത്യന്‍ വ്യവസായ പ്രമുഖന് രത്തന്‍ ടാറ്റയും പെപ്സി കമ്പനിയുടെ സി.ഇ.ഒ ഇന്ദ്ര നൂയിം ഇടം നേടി. ഏറ്റവും കൂടുതല്‍ ജനസ്വാധീനമുളള പേരുടെ പേര് ടൈം മാഗസിനാണ് പുറത്ത് വിട്ടത്. ഇവരെ കൂടാതെ ചൈനീസ് ആത്മീയ നേതാവ് ദലൈലാമ, ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോ എന്നിവരും ഉള്‍പ്പെടും. ചൈനീസ് ഇന്‍വെസ്റ്റമെന്റ് കോര്പ്പറേഷന് ചെയര്മാന് ലോവ് ജിവെ, തായ്വാന് പ്രസിഡന്റ് മാ ജിംഗ് ജിയോ, മ്യാന്മാറിലെ ആംഗ് സാന്‍ സൂ കി, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളയര്, വ്ളാഡിമിര്‍ പുടിന്, അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് എന്നിവരും ലിസ്റ്റില്‍ ഉണ്ട്.
Sunday, April 20, 2008
ജോധാ അക്ബറിലൂടെ അക്ബറിനെ അവഹേളിച്ചെന്ന് മുഗള്‍ രാജവംശം

ദുബായ്: ജോധാ അക്ബര്‍ എന്ന ബോളിവുഡ് ചലച്ചിത്രം ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഇതിനെതിരെ താന്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തെന്നും മുഗള്‍ രാജവംശത്തിന്റെ പിന്തുടര്ച്ചക്കാരനായ യാക്കൂബ് സിയായുദീന് ടൂസി രാജകുമാരന് അറിയിച്ചു. ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇവിടുത്തെ മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം. ചലച്ചിത്രത്തില്‍ ചില ഗുരുതരമായ തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് യാക്കൂബ് രാജകുമാരന് പറഞ്ഞു. ഇന്ത്യയിലെ മുഗള്‍ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന ബഹാദൂര്‍ ഷാ സഫറിന്റെ രാജകുടുംബത്തിലെ ആറാം തലമുറക്കാരനാണിദ്ദേഹം.
അക്ബര്‍ രാജകുമാരനും ജോധാ രാജകുമാരിയും തമ്മിലുളള പ്രണയകഥയാണ് ജോധാ അക്ബര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ജോധാ രാജകുമാരി അക്ബറിന്റെ മകനും ജഹാംഗീര്‍ രാജാവുമായിരുന്ന സലിം രാജകുമാരന്റെ ഭാര്യയാണെന്ന കാര്യം ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അറിയില്ലെന്ന് യാക്കൂബ് രാജകുമാരന് ആരോപിച്ചു. ഇതിലൂടെ അക്ബറിനോടുളള കടുത്ത അനാദരവാണ് പ്രകടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം പഠിക്കാതെ ചരിത്രത്തെ വളച്ചൊടിച്ച് പണമുണ്ടാക്കാന്‍ മാത്രമാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ തുനിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ മുഗള്‍ രാജവംശത്തിന്റെ പിന്തുടര്ച്ചക്കാരാണ്. ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല.'' അദ്ദേഹം പറഞ്ഞു.
അക്ബര്‍ രാജാവിന് നാല് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടന്നത് 14 നും 20 നും ഇടയ്ക്കുളള പ്രായത്തിലാണെന്നും അദ്ദേഹത്തിന്റെ ആദ്യത്തെ രാജ്ഞി റൂഗിയാ ബീഗമായിരുന്നുവെന്നും നാലാമത്തെ ഭാര്യ ഹര്‍ഖാ ഭായിയാണെന്നും യാക്കൂബ് രാജകുമാരന് വ്യക്തമാക്കി.
''അക്ബര്‍ രാജാവ് ഒരിക്കലും ജോധ്പൂറിലെ ഉദയ് സിഗ് രാജയുടെ മകളായ ജോധയെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ ജോധാ അക്ബര്‍ എന്ന ചിത്രത്തില്‍ ജോധയെ അക്ബര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ രാജവംശവും രജ്പുത്തും തമ്മില്‍ കടുത്ത ശത്രുതയിലാണെന്നാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതും ശുദ്ധ മണ്ടത്തരമാണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന അക്ബറിന്റെ ഭരണകാലത്ത് ഇരുകൂട്ടരും തമ്മില്‍ കടുത്ത സൌഹൃദത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന് പണം ഉണ്ടാക്കാനായാണ് ഇത്തരം വളച്ചൊടിക്കല്‍ നടത്തിയിരിക്കുന്നത്. ഇത്തരം ചിത്രത്തങ്ങള്‍ വരും തലുമുറയ്ക്ക് ചരിത്രത്തെക്കുറിച്ച് അസംബന്ധ ധാരണകള്‍ നല്കുകയേയുളളൂ. ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കിയില്ലെങ്കില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ച് പോലും പ്രണയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടും''.യാക്കൂബ് രാജകുമാരന് അഭിപ്രായപ്പെട്ടു.
ഹൃത്വിക് റോഷനും ഐശ്വര്യാ അഭിഷേകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും അഷുതോഷ് ഗൌരിക്കറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മുഗള്‍ രാജകുടുംബത്തിലെ 50 ഒാളം പേര് മാത്രമേ ഹൈദ്രാബാദില്‍ ശേഷിക്കുന്നുളളൂ. ഇൌ കുടുംബത്തിന്റെ പ്രസിഡന്റാണ് യാക്കൂബ്. കൂടാതെ മുഗള്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ എം.ഡി കൂടിയാണിദ്ദേഹം. ബഹാദൂര്‍ ഷാ സഫറിനെ ആദ്യത്തെ സ്വാതന്ത്യ്ര സമര സേനാനിയായി കണക്കാക്കണമെന്ന് ഇദ്ദേഹം ഇന്ത്യന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1857 ല്‍ ബ്രിട്ടീഷുകാരോട് പടപൊരുതിയ ബഹാദൂര്‍ ഷാ മ്യാന്മാറിലെ ബ്രിട്ടീഷ് തടവില്പ്പെടുകയായിരുന്നുവെന്ന് യാക്കൂബ് രാജകുമാരന് പറഞ്ഞു. ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യാക്കൂബ്.


















