ദുബായ്: യു.എ.യില്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേനല്‍ ചൂട് ശക്തമായി. ഞായറാഴ്ച ദുബായില്‍ 51 ഡിഗ്രി സെല്‍ഷ്യസ്
ചൂടാണ് അനുഭവപ്പെട്ടത്. വരുന്ന ചൊവ്വാഴ്ച വരെ ചൂടിന് ശമനമുണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥ
നിരീക്ഷകര്‍ നല്‍കുന്ന സൂചന. അല്‍ അയ്നില്‍ 48 ഡിഗ്രിയും റാസല്‍ഖൈമയില്‍ 45 ഡിഗ്രി
ചൂടുമാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മറ്റിടങ്ങളെ അപേക്ഷിച്ച് അബുദാബായില്‍ ചൂട് അത്രകണ്ട്
വര്‍ദ്ധിച്ചിട്ടില്ല. ഇവിടെ 41 ഡിഗ്രി മാത്രമാണ് അനുഭവപ്പെട്ടത്.
ഹത്ത, അല്‍ അയ്ന്‍
എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍
അറിയിച്ചു. ബുധനാഴ്ചയോടെ കടുത്ത
ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ കണക്കുകൂട്ടല്‍. അന്തരീക്ഷ
ഇൌര്‍പ്പം 15 ശതമാനം മുതല്‍ 60 ശതമാനം വരെ വര്‍ദ്ധിക്കുന്നത് പുറത്ത് ജോലി ചെയ്യുന്ന
തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനിടെ ഉച്ചസമയത്ത്
തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം കര്‍ശന
നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഉച്ചക്ക് 12.30 മുതല്‍ 3 മണിവരെ തണല്‍ പ്രദേശത്ത് തൊഴിലാളികള്‍ക്ക്
വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുക.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 7,070 കമ്പനികളില്‍ ഇത്തരത്തില്‍ പരിശോധന
നടത്തിയെന്നും അവയില്‍ 617 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ നിയമം ലംഘിക്കുന്ന കമ്പനികളുടെ എണ്ണം താരതമ്യേന കുറവാണ്. വേനല്‍ചൂട്
ശക്തമാകുന്നതിനാല്‍ ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയുളള കാലയളവിലാണ് തൊഴിലാളികള്‍ക്ക്
ഇത്തരത്തില്‍ വിശ്രമം അനുവദിക്കേണ്ടത്.
No comments:
Post a Comment