
ന്യൂഡല്‍ഹി: 2017 ആകുമ്പോഴേക്കും സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുളള കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന ഇതാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിംഗ് രംഗത്തെ ഭീമന്‍മാരായ ബാര്‍€യ്സാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപാര സാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാമ്പത്തിക രാജ്യങ്ങളെ ഇവിടങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിന് പ്രേരിപ്പിക്കും. ഇൌ രാജ്യങ്ങളില്‍ വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ ഇനിയും നിരവധി കോടീശ്വരന്മാര്‍ രംഗപ്രവേശം ചെയ്യുമെന്നും അതിനാല്‍ ഇപ്പോഴുളള സാമ്പത്തിക രാജ്യങ്ങളും ഇന്ത്യയുടെ സമ്പത്തും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ. 2017 ല്‍ ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ എന്നിവ ലോകത്തെ ഏറ്റവും മികച്ച മാര്‍ക്കറ്റുകളാകും. സാമ്പത്തിക രംഗത്തെ വളര്‍ച്ചാ നിരക്കില്‍ ഇപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുളളത്. അതിനാല്‍ 2017 ആകുമ്പോഴേക്കും സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ എട്ടാമതെത്തും. ഇപ്പോള്‍ ഏഴാം സ്ഥാനത്തുളള ചൈന രണ്ടാം സ്ഥാനത്ത് എത്തും. ഇപ്പോഴത്തെ 19 ാം സ്ഥാനത്ത് നിന്ന് റഷ്യ 11 ലേക്കും ബ്രസീല്‍ 15 ല്‍ നിന്ന് 12ാം സ്ഥാനത്തും എത്തും. ആസ്ട്രേലിയ, സൌത്ത് കൊറിയ, പോര്‍ട്ടുഗല്‍ തുടങ്ങിയ സാമ്പത്തിക രാജ്യങ്ങള്‍ ആദ്യ പത്തില്‍ നിന്ന് പുറത്താകും. ക്യാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നിവയാണ് കോടിശ്വരന്മാരുടെ എണ്ണത്തില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍ ഉളളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
1 comment:
അംബലം വിഴുങ്ങികളായ രാഷ്ട്രീയക്കാര്‍ ഉള്ളേടത്തോളം ഇതു സ്വപ്നമായി അവശേഷിക്കും
Post a Comment