ജന സ്വാധീനമുളള വ്യക്തികളില്‍ സോണിയാ, ടാറ്റ, ഇന്ദ്ര നൂയിം
ഹോംഗ്കോങ്: ലോകത്ത് ഏറ്റവും കൂടുതല്‍ ജന സ്വാധീനമുളള വ്യക്തികളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയും പെപ്സി കമ്പനിയുടെ സി.ഇ.ഒ ഇന്ദ്ര നൂയിം ഇടം നേടി. ഏറ്റവും കൂടുതല്‍ ജനസ്വാധീനമുളള പേരുടെ പേര് ടൈം മാഗസിനാണ് പുറത്ത് വിട്ടത്. ഇവരെ കൂടാതെ ചൈനീസ് ആത്മീയ നേതാവ് ദലൈലാമ, ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോ എന്നിവരും ഉള്‍പ്പെടും. ചൈനീസ് ഇന്‍വെസ്റ്റമെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലോവ് ജിവെ, തായ്വാന്‍ പ്രസിഡന്റ് മാ ജിംഗ് ജിയോ, മ്യാന്മാറിലെ ആംഗ് സാന്‍ സൂ കി, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളയര്‍, വ്ളാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് എന്നിവരും ലിസ്റ്റില്‍ ഉണ്ട്.
No comments:
Post a Comment