പനാജി: ഐ.പി.എല്ലില്‍
നിരവധി വിവാദങ്ങള്‍ പുകയുമ്പോള്‍ കളിക്കളത്തിലെ വോണിന്റെ പുകവലി വിവാദമാകുന്നു. കളിക്കളത്തില്‍
പരസ്യമായി പുകവലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്ടന്‍ ഷെയ്ന്‍ വോണ്‍ മാപ്പു പറയണമെന്ന്
ദേശീയ പുകവലി നിര്‍മ്മാര്‍ജന സംഘടന ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത
നൈറ്റ് റൈഡേഴ്സിനെതിരായ രാജസ്ഥാന്റെ മത്സരത്തിനിടെയാണ് വോണ്‍ ഗ്രൌണ്ടില്‍ നിന്ന് പരസ്യമായി
പുകവലിച്ചത്. ഇത് സംബന്ധിച്ച് ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്കും ബിസിസിഐയ്ക്കും കത്തയച്ചതായി
പുകവലി നിര്‍മ്മാര്‍ജന സംഘടന സെക്രട്ടറി ഡോ.ശേഖര്‍ സാല്‍ക്കര്‍ പറഞ്ഞു. വോണിനെപ്പോലെ
രാജ്യാന്തരതലത്തില്‍ കളിക്കുന്ന ഒരാള്‍ ഐപിഎല്‍ പോലെ വളരെയധികം ആളുകള്‍ കാണുന്ന ഒരു
കളിക്കിടെ പുകവലിച്ചത് അമ്പരപ്പുളവാക്കിയതായി ഡോ.ശേഖര്‍ പറഞ്ഞു. ഇല്ലാതെ വോണ്‍ നടത്തിയ
പുകവലിയുടെ ചിത്രം മെയ് 21 ലെ ഒരു പത്രത്തില്‍ അച്ചടിച്ച് വരികയും ചെയ്തിരുന്നു. പൊതു
സ്ഥലങ്ങളില്‍ പുകവലിക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഐപിഎല്ലിന്
ഇതിന് മാറ്റമൊന്നുമില്ലെന്ന് സംഘടന അറിയിച്ചു. വോണിന് താക്കീത് നല്‍കിയില്ലെങ്കില്‍
പ്രത്യാഘാതം വലുതായിരിക്കുമെന്നും മോഡിക്കയയ്ച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത
സിഗററ്റ് പ്രേമിയായ വോണ്‍ വിദേശത്ത് നടക്കുന്ന മിക്ക മല്‍സരങ്ങള്‍ക്കിടയിലും പുകവലിക്കാറുണ്ട്.
No comments:
Post a Comment