സിയാറ്റില്‍: പേഴ്സണല്‍
കമ്പ്യൂട്ടര്‍ രംഗത്ത് വിജയം കൊണ്ട് ചരിത്രമെഴുതിയ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍
ഗേറ്റ്സ് ഇന്ന് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങുന്നു. എല്ലാ വീടുകളിലും കമ്പ്യൂട്ടര്‍
എത്തിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 1975 ലാണ് അദ്ദേഹം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്
രൂപം നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനി എന്ന സ്ഥാനത്ത് മൈക്രോസോഫ്റ്റിനെ
എത്തിച്ചശേഷമാണ് ഗേറ്റ്സിന്റെ പടിയിറക്കം. സ്ഥാനം ഒഴിയുമെങ്കിലും മൈക്രോസോഫ്റ്റ്
ഡയറക്ടര്‍ ബോര്‍ഡില്‍ ഗേറ്റ്സ് ചെയര്‍മാനായി തുടരും. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി
ഉടമയും ഗേറ്റ്സ് തന്നെ ആയിരിക്കും. വിരമിക്കുന്നുവെങ്കിലും കമ്പനിയുടെ നൂതന സോഫ്റ്റ്വെയര്‍
വികസന പരിപാടികളില്‍ ഗേറ്റ്സ് സഹകരിക്കുമെന്നാണ് സൂചന. ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ചേര്‍ന്ന് രൂപം നല്‍കിയ സ്ഥാപനമായ
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനിലൂടെ സാമൂഹിക സേവന രംഗത്ത് കര്‍മനിരതനാകാന്‍
വേണ്ടിയാണ് ഗേറ്റ്സ് തന്റെ രാജിതീരുമാനം പ്രഖ്യാപിച്ചത്. 2006 ജൂണില്‍ഗേറ്റ്സ് വിരമിക്കല്‍
തീരുമാനം സംബന്ധിച്ച് ആദ്യ സൂചന നല്‍കിയിരുന്നു. കുട്ടിത്തമുളള മുഖത്തിന്റെ ഉടമയായ 52 കാരന്‍ തന്റെ പതിമൂന്നാം
വയസിലാണ് പ്രോഗ്രാമിംഗ് രംഗത്തേക്ക് കടന്നത്. തന്റെ സ്കൂളിലെ €ാസ് ക്രമീകരണത്തിനായുളള
സോഫ്റ്റ്വെയറായില്‍ ഗേറ്റ്സ് ആദ്യം വികസിപ്പിച്ചെടുത്തത്. 19ാം വയസില്‍ തന്റെ ഭാവിയിലേക്കുളള വഴി തനിക്ക് കാണാനായെന്നും
ആ വഴിയിലൂടെ തന്നെ നടന്നതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും ദി റോഡ് എഹെഡ് എന്ന പുസ്തകത്തില്‍
ഗേറ്റ്സ് എഴുതിയിട്ടുണ്ട്.1975 ല്‍ ബില്‍ ഗേറ്റ്സും സഹപാഠി പോള്‍ അലനും ചേര്‍ന്നാണ്
മൈക്രോസോഫ്റ്റിനു രൂപം നല്‍കിയത്. 78 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബില്‍ഗേറ്റ്സിന്റെ
മൈക്രോ സോഫ്റ്റ് കോര്‍പറേഷനു കീഴില്‍ 50,000 പേരോളം ജോലിയെടുക്കുന്നു. ഇന്ത്യയും ആഫ്രിക്കയുമടക്കമുള്ള രാജ്യങ്ങളില്‍ പാവപ്പെട്ടവരുടെ
ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫൌണ്ടേഷന്റെ നിലവിലുള്ള ആസ്തി 3000 കോടി
ഡോളറിനടുത്താണ്.

No comments:
Post a Comment