
ന്യൂഡല്‍ഹി: കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി ലാലുപ്രസാദ് തന്റെ വിജയകഥകള്‍ വിദേശത്തെ ബിസിനസ് വിദ്യാര്‍ത്ഥികളുമായി പങ്കിടുന്നതിനായി ഇന്ന് യാത്ര തിരിക്കും. മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ബിസിനസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാലു പ്രസാദ് യാദവിന്റെ വിജയകഥകള്‍ പ്രചോദനമാവുക. റയില്‍വേ പോലുളള വകുപ്പുകളില്‍ നിന്ന് എങ്ങനെ ലാഭം കൊയ്യാമെന്ന ബിസിനസ് തന്ത്രങ്ങള്‍ വിദേശത്തെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലാലു ഉപദേശിക്കും. ഇന്ത്യയിലെ ഉയര്‍ന്ന ബിസിനസ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ലാലു തന്റെ വിജയകഥകള്‍ പഠിപ്പിച്ചിരുന്നു. ഇൌ ഒരനുഭവം വിദേശത്ത് തനിക്ക് ഗുണകരമാകുമെന്ന് ലാലു കരുതുന്നു. കേന്ദ്ര റയില്‍വേ വകുപ്പിന് മികച്ച ലാഭം നേടിക്കൊടുക്കാന്‍ സാധിച്ചുവെന്നത് ലാലുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി വേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം ലാലുവിന്റെ ബിസിനസ് തന്ത്രങ്ങളിലൂടെ റയില്‍വേയ്ക്ക് നേടാനായത് ഇരുപത്തായ്യിരം കോടിയുടെ ലാഭമാണ്. അന്ന് മുതലെ മിക്ക ബിസിനസുകാരും ലാലുവിന്റെ തന്ത്രങ്ങളില്‍ ശ്രദ്ധയൂന്നിത്തുടങ്ങി. സിംഗപ്പൂരിലെ ഏഷ്യന്‍ കാമ്പസില്‍ വച്ച് 350 എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാലു €ാസ്സെടുക്കും. നേരത്തെ ഇവിടുത്തെ ഡീന്‍ ഫ്രാന്‍ങ്ക് ബ്രൌണും, കാമ്പസ് മേധാവി നാരായണ്‍ പാണ്ഡയും ഇന്ത്യയിലെത്തി ലാലുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റയില്‍വേയിലെ ബോര്‍ഡ് മെംമ്പര്‍മാരായ എസ്.എസ് ഖുരാന, എസ്.കെ വിജ് എന്നിവര്‍ മന്ത്രിയോടൊപ്പം വിദേശപര്യടനത്തില്‍ പങ്കെടുക്കുന്നുണ്ട്. സിംഗപ്പൂരിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് 16 ന് ലാലുമലേഷ്യയിലേക്ക് പോകും. ഇവിടെ 103 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഇലക്ട്രിക് ഡബിള്‍ ട്രാക്ക് നിര്‍മ്മാണത്തിന് വേണ്ടിയുളള കരാറില്‍ മന്ത്രി ഒപ്പ് വയ്ക്കും. മലേഷ്യയിലെ ഇതിന്റെ നിര്‍മ്മാണം ഇന്ത്യന്‍ റെയില്‍വേയാണ് നിര്‍വഹിക്കുക. ഏകദേശം 4048 കോടിയുടെ കരാറാണിത്. ആദ്യമായിട്ടാണ് വിദേശത്ത് നിന്നും ഇത്രയും അധികം തുകയുടെ കരാര്‍ ഇന്ത്യന്‍ റയില്‍വേയ്ക്ക് ലഭിക്കുന്നത്. മലേഷ്യയിലെ സെറിംബനിലൂടെയാണ് പുതുതായി നിര്‍മ്മിക്കുന്ന പാദ കടന്ന് പോകുന്നത്. വിദേശ പര്യടനം പൂര്‍ത്തിയാക്കി 18 ന് മന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തും.
No comments:
Post a Comment