തയ്യാറാക്കിയത്
ജയറാം
ജുനേ: ചുണ്ടിന്റെ ചേല് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്
സുന്ദരി. പേരില്‍ സുന്ദരിയാണെങ്കിലും ബ്യൂട്ടി എന്ന കൃഷ്ണ പരുന്തിന്റെ ചേലുള്ള ചുണ്ട്
മൂന്നു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടിരുന്നു. ഏതോ ഒരു പക്ഷിവേട്ടക്കാരന്റെ വെടിയേറ്റ്
കൂര്‍ത്ത്മൂര്‍ത്ത മേല്‍ചുണ്ട് തെറിച്ചു പോയതാണ്. നെഞ്ചില്‍ കൊള്ളേണ്ടത് ചുണ്ടില്‍
തട്ടി പോയി എന്ന് സമാധാനിക്കാമായിരുന്നെങ്കിലും ഒരു കൃഷ്ണപരുന്തിന് നീണ്ടുവളഞ്ഞ ചുണ്ട്
പോയാല്‍ പിന്നെ എന്ത് ജീവിതം. അമേരിക്കയിലെ അലാസ്കാ സ്റ്റേറ്റിലെ ബേര്‍ഡ്സ് ഒാഫ് പ്രേ
എന്ന വെറ്ററനറി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ബ്യൂട്ടിക്ക് ഇപ്പോള്‍ സൌന്ദര്യചികിത്സയിലൂടെ പുതിയ മുഖം കിട്ടിയിരിക്കുകയാണ്.
ജാന്‍ ഫിന്‍ങ്ക് കാന്റ്വെല്‍ എന്ന ബയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ റിയാന്‍ ഡോയല്‍
എന്ന ദന്തിസ്റ്റ്, നേറ്റ് കാല്‍വിന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നിവരുടെ ഒരു
സംഘം മണിക്കൂറുകള്‍ നീണ്ട ശ്രമത്തില്‍ ബ്യൂട്ടിക്ക് ഒര്‍ജിനല്‍ എന്ന് തോന്നിക്കുന്ന
കൃത്രിമ ചുണ്ട് വച്ചു പിടിപ്പിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് ബോയിംഗ് വിമാന കമ്പനി
ബ്യൂട്ടിക്ക് പഴയതുപോലെ ജീവിക്കാന്‍ ഉതകുന്ന ഉഗ്രന്‍ ഒരു ചുണ്ട് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്.
ബോയിംഗിന് പറക്കുന്നവയോടുള്ള ഇഷ്ടം പണ്ടേ പ്രശസ്തമാണല്ലോ.
No comments:
Post a Comment