ഹര്‍ഭജനെതിരെ കടുത്ത നടപടി വേണമെന്ന് പോണ്ടിംഗ്
ബ്രിസ്ബേന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്മത്സരത്തിനിടെ പഞ്ചാബ് കിംഗ്സ് താരം ശ്രീശാന്തിനെ തല്ലിയ സംഭവത്തില്‍ ബിസിസിഐയുടെ അച്ചടക്ക നടപടി നേരിടാനൊരുങ്ങുന്ന ഹര്‍ഭജന്‍സിംഗിനെതിരെ ഒാസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗ് ശക്തമായി രംഗത്തെത്തി. ഹര്‍ഭജനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്ന് പോണ്ടിംഗ് പറഞ്ഞു. ഹര്‍ഭജന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയെ സമീപിക്കുമെന്നാണ് സൂചന.കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തിനിടയിലും ഹര്‍ഭജന്‍ വിവാദ നായകനായിരുന്നു. ആന്‍ഡ്രൂസൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ഹര്‍ഭജനെതിരെയുള്ള പ്രധാന ആരോപണം. ബി.സി.സി.ഐയുടെ ശക്തമായ സ്വാധീനത്തിലാണ് അന്ന് ഹര്‍ഭജന്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടത്. ഇൌ പശ്ചാത്തലത്തിലാണ് പോണ്ടിംഗ് ഹര്‍ഭജനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സഹ താരമായ ശ്രീശാന്തിന്റെ മുഖത്തടിച്ചതോടെ ഹര്‍ഭജന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണെന്ന് പോണ്ടിംഗ് പറഞ്ഞു. സംഭവത്തോടെ നാട്ടുകാരുടെ മുന്നിലും ഹര്‍ഭജന്, സ്വന്തം വില നഷ്ടപ്പെട്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.ഹര്‍ഭജനെതിരെ ഒാസീസ് താരങ്ങളും ക്രിക്കറ്റ് ഒാസ്ട്രേലിയയും നടത്തിയ ആരോപണങ്ങള്‍ക്ക് ഇൌ സംഭവം കൂടുതല്‍ കരുത്ത് പകരുന്നതായി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ഒരേ ടീമില്‍ മൂന്ന് കൊല്ലത്തിലധികം കളിച്ച സഹ കളിക്കാരനേയാണ് ഹര്‍ഭജന്‍ അടിച്ചത്. ഹര്‍ഭജന്റെ പെരുമാറ്റ ദൂഷ്യത്തിന് ഇതിലധികം തെളിവ് വേണ്ട.ഒാസീസ് കളിക്കാരായ ആന്‍ഡ്രൂ സൈമണ്ട്സിനെതിരേയും, ഹെയ്ഡനെതിരേയും വംശീയാധിക്ഷേപം നടത്തിയ ഹര്‍ഭജനെതിരേ ശക്തമായ നടപടികളില്‍ എടുക്കുന്നതില്‍ നിന്നും ഐസിസിയെ ബിസിസിഐയുടെ ഇടപെടലാണ് വിലക്കിയത്. എന്നാല്‍, ഇപ്പോല്‍ നടപടി എടുക്കാന്‍ ബിസിസിഐ തന്നെ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു
No comments:
Post a Comment