അട്ടാരി: ബാല്യകാല
മധുര സ്മരണകളും പേറി രാജ തന്റെ പഴയകാല കളിക്കൂട്ടുകാരനെ കാണാന്‍ പാകിസ്താനില്‍ നിന്നും
ഇന്ത്യയിലെത്തി. സുഹൃത്ത് ഇനി എത്ര വലിയവനായാലും തനിക്ക് ചെന്ന് കാണാന്‍ മുന്‍കൂര്‍
അനുമതി വേണ്ടെന്ന് രാജ പറയുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ബാല്യകാല
സുഹൃത്താണ് അദ്ദേഹത്തെ കാണാന്‍ സമ്മാനപൊതികളും മധുരസ്മരണകളുടെ ഭാണ്ഡകെട്ടും പേറി ഇന്ത്യയിലെത്തിയത്.മന്‍മോഹന്‍
സിംഗിന്റെ സഹപാഠിയായിരുന്ന രാജാ മുഹമ്മദ് അലി പാകിസ്താനിലെ ചാക്വല്‍ ജില്ലയില്‍ ഗാഹ്
ഗ്രാമത്തില്‍ നിന്നുമാണ് ആറു ദശാബ്ദത്തിന് ശേഷം കളിക്കൂട്ടുകാരനെ കാണാനായി ഇന്ത്യയിലെത്തുന്നത്.
അമൃതസറില്‍ നിന്നും ശതാബ്ദി എക്സ്പ്രസിലാണ് രാജ എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയില്‍
എത്തിച്ചേരാനറിയാമോ എന്ന ചോദ്യത്തിന് തന്നെ ദൈവം നയിച്ചോളും എന്നായിരുന്നു രാജയുടെ
മറുപടി. 'മോഹന'യെ കാണുമ്പോള്‍ താന്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമെന്നും ബാല്യകാലത്ത്
മന്‍മോഹന്‍സിംഗ് മോഹന എന്നാണറിയപ്പെട്ടതെന്നും രാജ പറഞ്ഞു. കിന്നരികള്‍ പതിപ്പിച്ച
പഞ്ചാബി ചെരുപ്പ്, പ്രധാനമന്ത്രി ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ നിന്ന് ഒരു പാത്രം ശുദ്ധജലം,
രണ്ട് പൊതി നിറയെ ഗാഹ് ഗ്രാമത്തിന്റെ ചൈതന്യം തുടിക്കുന്ന മണല്‍ത്തരികള്‍ തുടങ്ങി പ്രധാനമന്ത്രിയ്ക്ക്
സമ്മാനിക്കാന്‍ നിരവധി 'വിലയേറിയ' സമ്മാനങ്ങളും അദ്ദേഹം കയ്യില്‍ കരുതിയിട്ടുണ്ട്.
1935 കാലയളവിലാണ് തങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നതെന്നും മോഹ്ന €ാസിലെ അതിസമര്‍ത്ഥനായ
വിദ്യാര്‍ത്ഥിയായിരുന്നെന്നും മുഹമ്മദ് അലി ഒാര്‍ത്തെടുക്കുന്നു. കുട്ടിക്കാലത്ത് മോഹ്നയുടെ
പോക്കറ്റ് നിറയെ എന്നും ഉണക്ക പഴവര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. മോഹ്ന €ാസിലിരുന്ന് പഠിക്കുന്ന
സമയത്ത് മറ്റുളളവര്‍ പിറകിലൂടെ ചെന്ന് അവ തട്ടിപ്പറിക്കുമായിരുന്നു. എന്നാലും ആരോടും
യാതൊരു അമര്‍ഷവും ഇല്ലാതെ എല്ലാവരേയും നോക്കി പുഞ്ചിരിക്കുക മാത്രമേ മന്‍മോഹന്‍ ചെയ്യുകയുളളൂ-
രാജ തന്റെ പഴയകാല ഒാര്‍മ്മകള്‍ വിവരിച്ചു. പാകിസ്താനില്‍ കഴിയുന്ന മന്‍മോഹന്‍സിംഗിന്റെ
മറ്റ് സുഹൃത്തുക്കളായ ഗുലാം മുഹമ്മദ്, ഷാ വാലി ഖാന്‍, മുഹമ്മദ് അഷ്റഫ് എന്നിവര്‍ തങ്ങളുടെ
സ്നേഹാന്വേഷണങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ രാജയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിലെ പ്രശ്നങ്ങള്‍ മൂലം തനിക്ക് കൂടുതല്‍ പഠിക്കാനായില്ലെന്നും മന്‍മോഹന്‍
സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ ഗ്രാമത്തില്‍ വലിയ ആഘോഷമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1 comment:
Naakku chorrinju verunnu. Poykko ente mumbil ninnum, poyi geevikku.
Post a Comment