മിനിസോട്ട: തലയില്‍ കുടുങ്ങിയ ജാറുമായി ദിവസങ്ങളോളം
അലഞ്ഞ കരടിയെ വെടിവച്ചുകൊന്നു. കരടിയെ ജീവനോടെ പിടികൂടാന്‍ അമേരിക്കയിലെ മിനിസോട്ട
എന്ന സ്ഥലത്തെ വന്യജീവി സംരക്ഷകര്‍ ഒരാഴ്ചയോളം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ്
വെടിവച്ചുകൊല്ലാന്‍ തീരുമാനിച്ചത്. പിന്നീട് ഇവിടുത്തെ പോലീസിന്റെ സഹായത്തോടെ
കരടിയെ വെടിവയ്ക്കുകയായിരുന്നു. രണ്ട്
വയസുളള കരടിയാണ് തലയില്‍ കുടുങ്ങിപ്പോയ ജാറുമായി ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞ് നടന്നത്.
ഇൌ സമയത്ത് കരടിക്ക് ശ്വസനം സാധ്യമായെങ്കിലും ആഹാരം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ
കരടിയെ പിടികൂടാന്‍ പിന്തുടരുമ്പോഴെല്ലാം
കാട്ടില്‍ ഒാടി ഒളിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ജനവാസമുളള പ്രദേശങ്ങളില്‍ കരടിയെത്തിയതോടെയാണ്
വെടിവച്ചുകൊല്ലാന്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ പോലീസിന് അനുമതി നല്‍കിയത്. ജൂലൈ 21 നാണ് തലയില്‍ കുടുങ്ങിയ ജാറുമായി കരടിയെ
മിനിസോട്ടയിലെ ജനങ്ങള്‍ കണ്ടത്. ഏകദേശം ആറുദിവസങ്ങളോളം ജലപാനം പോലുമില്ലാതെ കരടി അലഞ്ഞ്
നടന്നുവെന്ന് ഇവിടുത്തെ നാട്ടുകാര്‍ പറഞ്ഞു. ഭക്ഷണം തിരഞ്ഞ് നടക്കുന്നതിനിടെയാണ് ചെറിയ
ജാറിനുളളില്‍ കരടിയുടെ തല അകപ്പെട്ടതെന്ന് കരുതപ്പെടുന്നു.
No comments:
Post a Comment