ഷേര്‍പ്പാ പതിനെട്ടാമതും എവറസ്റ്റില്‍
കാഡ്മണ്ഢു: ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കുക എന്ന സ്വന്തം റിക്കോര്‍ഡ് നേപ്പാള്‍ സ്വദേശി ഷേര്‍പ്പാ വീണ്ടും തിരുത്തിക്കുറിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയുടെ നെറുകയില്‍ 18 പ്രാവശ്യമാണ് 47 കാരനായ അപ്പാ ഷേര്‍പ്പാ കയറിപ്പറ്റിയത്. തന്റെ കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനും മക്കളെ സ്കൂളിലയക്കാനുമാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിരുന്നതെന്ന് ഷേര്‍പ്പാ പറഞ്ഞു. ഉപജീവന മാര്‍ഗത്തിനായി ചെറുപ്പത്തില്‍ ഷേര്‍പ്പാ എവറസ്റ്റ് കീഴടക്കാനെത്തുന്ന വിദേശീയര്‍ക്ക് വേണ്ടുന്ന സാധന സാമഗ്രികളും ചുമന്ന് അവരോടൊപ്പം എവറസ്റ്റില്‍ കയറാറുണ്ടായിരുന്നു. 8,850 മീറ്റര്‍ ഉയരമുളള കൊടുമുടിയില്‍ കയറാനായി അദ്ദേഹത്തോടൊപ്പം ഇത്തവണ നിരവധിപ്പേരുണ്ടായിരുന്നുവെന്ന് നേപ്പാള്‍ പര്വ്വാതാരോഹക അസോസിയേഷന് വക്താക്കള്‍ അറിയിച്ചു. എവറസ്റ്റിന്റെ താഴ്വാര പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഷേര്‍പ്പാ 1989 ലാണ് ആദ്യമായാണ് എവറസ്റ്റിന് മുകളില്‍ കയറിയത്. ഷേര്പ്പായ്ക്ക് തൊട്ടുപിന്നില്‍ 42 കാരനായ ച്യുവാംഗ് നിമയുമുണ്ട്. ഇദ്ദേഹം 15 തവണ എവറസ്റ്റില്‍ കയറി ഷേര്‍പ്പയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രണ്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച പ്രാദേശിക സമയം വെളുപ്പിന് 5.45 നാണ് ഷേര്‍പ്പാ 18 ാമതും 'മല ചവിട്ടിയത്'. ഷേര്‍പ്പാ കൈവരിച്ച ഇൌ നേട്ടം ഇവിടുത്തെ പര്വ്വതാരോഹകര്ക്കെല്ലാം അഭിമാനമേകുന്നുവെന്ന് അസോസിയേഷന് പ്രസിഡന്റ് ആംഗ് സെറിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാലാവസ്ഥ അനുകൂലമായതിനാല്‍ നിരവധിപ്പേര്‍ ഇൌയാഴ്ച എവറസ്റ്റില്‍ സന്ദര്‍ശനം നടത്തി. വരും ദിവസങ്ങളില്‍ എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാനും ഇടയുണ്ട്. 1953 ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗെയും ആദ്യമായി എവറസ്റ്റ് കീഴക്കിയ ശേഷം ഏകദേശം 2500 പേര് എവറസ്റ്റില്‍ കയറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 200 ഒാളം പേര് എവറസ്റ്റില്‍ വച്ച് പല കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്.
1 comment:
നല്ല ലേഖനം - സുര്‍ജിത്
Post a Comment