


ബച്ചന് ഷാരൂഖിനോട് മാപ്പ് പറഞ്ഞു
മുംബൈ: ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ എതിരാളികളെ തറപറ്റിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്ന പുതിയ സംവിധാനമാണ് ബ്ളോഗിംഗ്. അവരവരുവരുടെ ബ്ളോഗില്‍ തങ്ങളുടെ എതിരാളികളെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതുകയാണ് മിക്ക നടന്മാരുടേയും ഇപ്പോഴത്തെ ഹോബി.ഷാരൂഖ് തന്റെ കാലുകളില്‍ നക്കിയിട്ടുണ്ടെന്ന പരമാര്‍ശവുമായി അമീര്‍ഖാനാണ് തന്റെ ബ്ളോഗിലൂടെ ആദ്യ 'വെടി' പൊട്ടിച്ചത്. ഇൌ പരാമര്‍ശത്തിലൂടെ അമീറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നെഴുന്ന ബ്ളോഗിലേക്ക് നിരവധി ഹിറ്റുകള്‍ ലഭിച്ചുവെന്നത് സത്യമാണെങ്കിലും അത് ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അമീറിന്റെ ബ്ളോഗ് തുടര്‍ന്ന് വായിച്ചെങ്കില്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുളളൂ. ്അമീര്‍ ഖാന് സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന നായക്ക് ഇട്ടിരിക്കുന്ന പേരാണ് ഷാരൂഖ്. എന്നാല്‍ ഇത്രയും വായിച്ചിട്ട് തന്നെ തെറ്റി ധരിക്കരുതെന്നും അമീര്‍ തന്റെ ബ്ളോഗില്‍ പറയുന്നു. താന്‍ തന്റെ നായയെക്കുറിച്ചാണ് പറഞ്ഞ് വരുന്നതെന്നും ഇത്തരമൊരു പേര് നായക്ക് നല്‍കിയത് താനല്ലെന്നും അമീര്‍ എഴുതുന്നു. ഗജിനി എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് വിശ്രമിക്കുന്ന സമയങ്ങളിലാണ് അമീര്‍ നേരമ്പോക്കുമായി രംഗത്തുവന്നത്. താന്‍ ഒരു പുതിയ വീടുവാങ്ങിയെന്നും ആ വീട്ടില്‍ പണ്ട് ഷാരൂഖ് ഖാന് ഷൂട്ടിംഗിന് എത്തിയിരുന്നുവെന്നും അമീര്‍ പറയുന്നു. ഷാരൂഖ് ഷൂട്ടിംഗ് കഴിഞ്ഞ പോയ ശേഷം ഇൌ വീട്ടില്‍ വാങ്ങിയ പട്ടിക്കുട്ടിക്ക് പഴയ വീട്ടുടമ ഷാരൂഖ് എന്ന് പേരിടുകയായിരുന്നു. വീട് വാങ്ങിയപ്പോള്‍ ഷാരൂഖ് എന്ന നായയേയും സ്വന്തമാക്കാന്‍ അമീര്‍ മടിച്ചില്ല. ഇൌ നായയാണ് തന്റെ കാലുകളില്‍ നക്കാറുളളത് എന്ന് അമീര്‍ ബ്ളോഗില്‍ വിശദീകരിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് ഷാരൂഖ് ഖാനെക്കുറിച്ചുളള അമീറിന്റെ മുന്‍ പരാമര്‍ശങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ വ്യക്തമാകും. ഷാരൂഖ,് ബോളിവുഡിലെ രണ്ടാം സ്ഥാനത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചറിയണമെന്ന് നേരത്തെ അമീര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താനാണ് മുന്നിലെന്നും ഷാരൂഖ് രണ്ടാം സ്ഥാനത്ത് മാത്രമാണെന്നുമാണ് അമീര്‍ ഇത്തരമൊരു പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചത്.അമീറിന്റെ ബ്ളോഗിലെ വായനക്കാരുടെ എണ്ണം കൂടിയതുകൊണ്ടാകാം സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങാന്‍ അമിതാഭ് ബച്ചനും തീരുമാനിച്ചു. ഷാരൂഖ് ഖാന് നടത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ പോരെന്നായിരുന്നു ബച്ചന് ബ്ളോഗില്‍ എഴുതിയത്. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ ഷാരൂഖിന് വേനിച്ചിട്ടുണ്ടെങ്കില് മാപ്പ് പറയുന്നു എന്ന് പറയാനുളള ആര്‍ജവമെങ്കിലും ബച്ചന് കഴിഞ്ഞ ദിവസം കാട്ടുകയുണ്ടായി. എന്നാല്‍ താന്‍ ഇതൊക്കെ ഒരു തമാശയായി മാത്രമേ കാണുന്നുളളൂവെന്നാണ് ഷാരൂഖ് ഇതിനോടൊക്കെ പ്രതികരിച്ചത്.
2 comments:
No Comments
why didnt u say any comments?
Post a Comment