
ന്യൂയോര്‍ക്ക്: പ്രമുഖ ബ്രിട്ടീഷ് ചിത്രകാരനായ ലൂസിയന്‍ ഫ്രോയിഡ് വരച്ച ചിത്രം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം പോയി. ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ ഫ്രോയിഡിന്റെ 'ബെനിഫിറ്റ്സ് സൂപ്പര്‍വൈസര്‍ സ്ളീപ്പിംഗ്' എന്ന ചിത്രത്തിന് ഏകദേശം മൂന്നരകോടി ഡോളറിനാണ് ലേലത്തില്‍ പോയത്. ഒരു ജീവിച്ചിരിക്കുന്ന ചിത്രകാരന് തന്റെ ചിത്രത്തിലൂടെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കുളള വേള്‍ഡ് റിക്കോര്‍ഡും ഇതോടെ ഫ്രോയിഡ് സ്വന്തമാക്കുകയായിരുന്നു. നഗ്നയായ തടിച്ച സ്ത്രീ സോഹയില്‍ കിടന്നുറങ്ങുന്നതായാണ് ബെനിഫിറ്റ്സ് സൂപ്പര്‍വൈസര്‍ സ്ളീപ്പിംഗിലൂടെ ഫ്രോയിഡ് വരച്ച് കാട്ടുന്നത്. 1995 ലാണ് ഫ്രൂയിഡ് തന്റെ അപൂര്‍വ്വ സൃഷ്ടി നടത്തിയത്. 33.6 മില്ല്യണ്‍ ഡോളറിനാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ഫ്രോയിഡിന്റെ ചിത്രം സ്വന്തമാക്കിയത്. ജെഫ് കൂന്‍സിന്റെ 'ഹാന്‍ഗിംഗ് ഹാര്‍ട്ടി'നായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന ലേലതുകയുടെ വേള്‍ഡ് റിക്കോര്‍ഡ്. കഴിഞ്ഞ നവംബറില്‍ നടന്ന ലേലത്തില്‍ കൂന്‍സ് ലഭിച്ച 2 കോടി 36 ലക്ഷം ഡോളറായിരുന്നു. ലോക പ്രശ്സതനായിരുന്ന സൈക്കോ അനലിസ്റ്റ് സിഗ്മണ്ട് ഫ്രോയിഡിന്റെ ചെറുമകനാണ് 85 കാരനായ ലൂസിയന്‍ ഫ്രോയിഡ്. ഇന്നലെ നടന്ന മറ്റൊരു ലേലത്തില്‍ ഫ്രാന്‍സിസ് ബക്കോണിന്റെ ഒരു ചിത്രം 2.8 കോടി ഡോളറിന് വിറ്റു.
1 comment:
HELLO JAYARAJ JI , നിങ്ങള്‍ എഴുതുന്ന വാര്‍ത്തകള്‍ എല്ലാം കൌതുകരമം. അതിന്‍റെ കൂടെ ഉള്‍പ്പെടുതുന്ന ഫോട്ടോകള്‍ പ്രയോജനപ്രദമണ്. നന്ദി
ARCHANA THOMAS
Post a Comment