
ദുബായ്: ജോധാ അക്ബര്‍ എന്ന ബോളിവുഡ് ചലച്ചിത്രം ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഇതിനെതിരെ താന്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തെന്നും മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരനായ യാക്കൂബ് സിയായുദീന്‍ ടൂസി രാജകുമാരന്‍ അറിയിച്ചു. ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇവിടുത്തെ മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം. ചലച്ചിത്രത്തില്‍ ചില ഗുരുതരമായ തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് യാക്കൂബ് രാജകുമാരന്‍ പറഞ്ഞു. ഇന്ത്യയിലെ മുഗള്‍ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന ബഹാദൂര്‍ ഷാ സഫറിന്റെ രാജകുടുംബത്തിലെ ആറാം തലമുറക്കാരനാണിദ്ദേഹം.
അക്ബര്‍ രാജകുമാരനും ജോധാ രാജകുമാരിയും തമ്മിലുളള പ്രണയകഥയാണ് ജോധാ അക്ബര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ജോധാ രാജകുമാരി അക്ബറിന്റെ മകനും ജഹാംഗീര്‍ രാജാവുമായിരുന്ന സലിം രാജകുമാരന്റെ ഭാര്യയാണെന്ന കാര്യം ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അറിയില്ലെന്ന് യാക്കൂബ് രാജകുമാരന്‍ ആരോപിച്ചു. ഇതിലൂടെ അക്ബറിനോടുളള കടുത്ത അനാദരവാണ് പ്രകടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം പഠിക്കാതെ ചരിത്രത്തെ വളച്ചൊടിച്ച് പണമുണ്ടാക്കാന്‍ മാത്രമാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ തുനിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്. ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല.'' അദ്ദേഹം പറഞ്ഞു.
അക്ബര്‍ രാജാവിന് നാല് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടന്നത് 14 നും 20 നും ഇടയ്ക്കുളള പ്രായത്തിലാണെന്നും അദ്ദേഹത്തിന്റെ ആദ്യത്തെ രാജ്ഞി റൂഗിയാ ബീഗമായിരുന്നുവെന്നും നാലാമത്തെ ഭാര്യ ഹര്‍ഖാ ഭായിയാണെന്നും യാക്കൂബ് രാജകുമാരന്‍ വ്യക്തമാക്കി.
''അക്ബര്‍ രാജാവ് ഒരിക്കലും ജോധ്പൂറിലെ ഉദയ് സിഗ് രാജയുടെ മകളായ ജോധയെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ ജോധാ അക്ബര്‍ എന്ന ചിത്രത്തില്‍ ജോധയെ അക്ബര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ രാജവംശവും രജ്പുത്തും തമ്മില്‍ കടുത്ത ശത്രുതയിലാണെന്നാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതും ശുദ്ധ മണ്ടത്തരമാണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന അക്ബറിന്റെ ഭരണകാലത്ത് ഇരുകൂട്ടരും തമ്മില്‍ കടുത്ത സൌഹൃദത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ പണം ഉണ്ടാക്കാനായാണ് ഇത്തരം വളച്ചൊടിക്കല്‍ നടത്തിയിരിക്കുന്നത്. ഇത്തരം ചിത്രത്തങ്ങള്‍ വരും തലുമുറയ്ക്ക് ചരിത്രത്തെക്കുറിച്ച് അസംബന്ധ ധാരണകള്‍ നല്‍കുകയേയുളളൂ. ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കിയില്ലെങ്കില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ച് പോലും പ്രണയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടും''.യാക്കൂബ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു.
ഹൃത്വിക് റോഷനും ഐശ്വര്യാ അഭിഷേകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും അഷുതോഷ് ഗൌരിക്കറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മുഗള്‍ രാജകുടുംബത്തിലെ 50 ഒാളം പേര്‍ മാത്രമേ ഹൈദ്രാബാദില്‍ ശേഷിക്കുന്നുളളൂ. ഇൌ കുടുംബത്തിന്റെ പ്രസിഡന്റാണ് യാക്കൂബ്. കൂടാതെ മുഗള്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ എം.ഡി കൂടിയാണിദ്ദേഹം. ബഹാദൂര്‍ ഷാ സഫറിനെ ആദ്യത്തെ സ്വാതന്ത്യ്ര സമര സേനാനിയായി കണക്കാക്കണമെന്ന് ഇദ്ദേഹം ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1857 ല്‍ ബ്രിട്ടീഷുകാരോട് പടപൊരുതിയ ബഹാദൂര്‍ ഷാ മ്യാന്‍മാറിലെ ബ്രിട്ടീഷ് തടവില്‍പ്പെടുകയായിരുന്നുവെന്ന് യാക്കൂബ് രാജകുമാരന്‍ പറഞ്ഞു. ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യാക്കൂബ്.
1 comment:
I read your blog. I still can't get the real malayalam scripts. So it was very difficult. Regarding Jodha Akbar I have something to say. People have made hue and cry over the movie saying it is going against fact. But how many movies have fact as such? Only very few movies like Gandhi has shown history as we know it. But what about others? Like Oru Vadakkan Veeragadha? Or OMV's "Randamoozham"?
It is true that we should not knowingly create a misunderstanding by bending the facts, especially as children also tend to see them and take it as the truth. But then was there need for destroying theaters where the movie was released.....
And the greatest joke is that like every time after the destruction and vandalism....the film has hit the theaters and people have seen that and now even dvds are available everywhere...and everything is quiet..(as if the movie has not been released) and the film is running even now in many places. Then why the hell was there such an irresponsible and meaningless show of muscles????
by Manu .P Nair
Post a Comment