Tuesday, April 15, 2008
നായയെ ഇടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി
നായയെ ഇടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി ബാംൂര്: ബാംൂര് വിമാനത്താവളത്തില്‍ കിങ്ഫിഷര്‍ വിമാനം നായയെ ഇടിച്ചതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറി. 29 യാത്രക്കാരുമായി ഹൈദ്രാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് നായ കുറുക്ക് ചാടിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാരില്‍ രണ്ടു പേര്‍ക്ക് പരിക്കുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. റണ്‍വേയില്‍ കുറുകെ ചാടിയെ നായയെ ഇടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറുകയായിരുന്നു. പൈലറ്റ് സഡന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വിമാനത്തിന്‍െറ മുന്‍ വശം റണ്‍വേയില്‍ ഇടിക്കുകയായിരുന്നു. വന്‍ അത്യാഹിതമാണ് ഒഴിവായത്. ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഉപദ്രവകാരികളായ ഇത്തരം നായകളുടെ ശല്യങ്ങള്‍ ഉണ്ടെന്നും ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ വിജയ് മല്ല്യ ആവശ്യപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ കിങ്ഫിഷറിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ഹൈദ്രാബാദിലേക്ക് അയച്ചു. പരിചയ സമ്പന്നനായ മോപി ആയിരുന്നു വിമാനത്തിന്റെ പൈലറ്റെന്നും വാര്‍ത്താക്കുറിപ്പില്‍ മല്ല്യ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തടസ്സപ്പെട്ട സര്‍വ്വീസുകള്‍ വെളളിയാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ പുനരാരംഭിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment