അശ്ളീല സൈറ്റുകള്‍ കാണാന്‍ കഴിയാത്തതിന് വിദ്യാര്‍ത്ഥി അമ്മൂമ്മയെ തലയ്ക്കടിച്ചുകൊന്നു
കോല്‍ഹാപൂര്‍: ഇന്റര്‍നെറ്റിലൂടെ അശ്ളീല സൈറ്റുകള്‍ കാണാന്‍ തടസ്സമായതിനെ തുടര്‍ന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അമ്മൂമ്മയെ തലയ്ക്കടിച്ചുകൊന്നു. 21 കാരനായ അഭിഷേക് പാട്ടീലാണ് 67 കാരിയായ ശാന്താഭായിയെ ഉലക്കകൊണ്ട് അടിച്ച് കൊന്നത്. അഭിഷേകിന്റെ വീട്ടിലേക്ക് അടുത്തിടെയാണ് അമ്മൂമ്മ താമസത്തിനായി എത്തിയത്. ഇതെ തുടര്‍ന്ന് അഭിഷേകിന്റെ മുറി അവര്‍ക്കായി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഇത് തന്റെ സ്വകാര്യത നഷ്ടപ്പെടുത്തുകയും ഇന്റര്‍നെറ്റിലെ അശ്ളീല സൈറ്റുകള്‍ കാണാന്‍ തടസ്സമാവുകയും ചെയ്തതിനാലാണ് ഇൌ ക്രൂരകൃത്യം ചെയ്തതെന്ന് അഭിഭേഷ് പോലീസിനോട് സമ്മതിച്ചു. ്എന്നാല്‍ ആദ്യം മറ്റൊരു കഥയാണ് അഭിഷേക് പോലീസിനോട് പറഞ്ഞത്. തന്റെ വീട്ടില്‍ അതിക്രമിച്ചെത്തിയ ചിലര്‍ തന്റെ അമ്മൂമ്മയെ കൊലപ്പെടുത്തുകയും അനുജന്‍ വീരനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആദ്യം അഭിഷേക് പൊലീസിനോട് പറഞ്ഞത്. ഇതിനായി അഭിഷേക് അനുജനേയും വീട്ടില്‍ വച്ച് പിന്നിലൂടെ എത്തി മര്‍ദ്ദിച്ചിരുന്നു. അക്രമികളെ താന്‍ പിടികൂടിയെങ്കിലും അവര്‍ കുതറി ഒാടുകയായിരുന്നുവെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് യഥാര്‍ത്ഥ സംഭവം വെളിച്ചത്തായത്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
No comments:
Post a Comment